ആലപ്പുഴ: ജില്ലാ ചെസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ റാപ്പിഡ്,ബ്ലീറ്റ്സ്,അണ്ടർ 10 എന്നീ വിഭാഗങ്ങളിൽ ജില്ലാ സെലക്ഷൻ ചെസ് ടൂർണമെന്റ് നാളെ തുമ്പോളി ഗുരുമന്ദിര ഹാളിൽ നടക്കും. അണ്ടർ-10 മത്സരം രാവിലെ 9 നും റാപ്പിഡ് മത്സരങ്ങൾ ഉച്ചയ്ക്ക് 1 നുമാണ്. വിജയികളാകുന്നവർ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിക്കും. ഫോൺ: 9446569048,9447111609.