ആലപ്പുഴ: കേരള കോൺഗ്രസ്(എം) ജില്ലാ നേതൃസംഗമം നാളെ ആലപ്പുഴയിൽ നടക്കും. രാവിലെ 10.30ന് വൈ.എം.സി.എ ആഡിറ്റോറിയത്തിൽ ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്യും. തോമസ് ചാഴിക്കാടൻ എം.പി, എം.എൽ.എമാരായ റോഷി അഗസ്റ്റിൻ, ജയരാജ്, ജോസഫ് എം.പുതുശ്ശേരി എന്നിവർ പങ്കെടുക്കും. ജില്ലാ പ്രസിഡന്റ് വി.സി.ഫ്രാൻസിസ് അദ്ധ്യക്ഷത വഹിക്കും.