ആലപ്പുഴ: പട്ടികജാതി വിദ്യാർത്ഥികൾക്ക് ധനസഹായം നിഷേധിച്ച സർക്കാർ സമീപനം മാടമ്പിത്തരമാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം. വി. ഗോപകുമാർ ആരോപിച്ചു .പട്ടികജാതി വിദ്യാർത്ഥികൾക്ക് എല്ലാ മാസവും നൽകേണ്ട ലംപ്‌സംഗ്രാന്റ് അദ്ധ്യയനവർഷം അവസാനിച്ചിട്ടും നല്കാൻ തയ്യാറാകാത്തത് പട്ടികജാതി വിഭാഗത്തോടുള്ള വെല്ലുവിളിയാണ്. പട്ടികജാതി മോർച്ച ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടിക ജാതി വികസന ഓഫീസിലേയ്ക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ബി.ഷാജി അദ്ധ്യക്ഷത വഹിച്ചു. സി.എ.പരുഷോത്തമൻ മുഖ്യ പ്രഭാഷണം നടത്തി .രമേശ് കൊച്ചുമുറി ,രാജശ്രീ കോമല്ലൂർ, ആർ.ഉണ്ണികൃഷ്ണൻ, ജി.മോഹനൻ,കെ.എസ്.വിജയൻ, രേണുക തുടങ്ങിയവർ സംസാരിച്ചു .