ഹരിപ്പാട്: കരുവാറ്റ കരിയിൽ പുത്തൻപറമ്പ് ശ്രീദേവീ ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന് ഇന്ന് കൊടിയേറും. രാത്രി 8.10നും 8.35നും മദ്ധ്യേ നടക്കുന്ന ചടങ്ങിന് തന്ത്രി കുട്ടമ്പേരൂർ കലാധരൻ, മേൽശാന്തി ലേബു വാസുദേവൻ എന്നിവർ നേതൃത്വം നൽകും.
ആറാം ഉത്സവ ദിവസമായ 25ന് വൈകിട്ട് 5.30ന് പുത്തൻപുരയിൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്ന് എതിരേൽപ്പ്, 26ന് വൈകിട്ട് 7.15ന് ആർ.എൽ.വി ഓംകാൽ അവതരിപ്പിക്കുന്ന നാട്യാഞ്ജലി, എട്ടിന് കരുവാറ്റ തെക്ക് 204-ാം നമ്പർ ശാഖായോഗം ഗുരുമന്ദിരത്തിൽ നിന്ന് എതിരേൽപ്പ്, ദേശതാലം, 27ന് വൈകിട്ട് അഞ്ചിന് കന്നുകാലിപ്പാലം ശ്രീനാരായണ ഗുരുമന്ദിരത്തിൽ നിന്ന് പുറപ്പാട്, 28ന് രാത്രി എട്ടിന് ഹരിപ്പാട് ദേവസേന ഭജൻസ് അവതരിപ്പിക്കുന്ന ഭജൻസ്, കുംഭഭരണി ദിവസമായ 29ന് വൈകിട്ട് 5.30 മുതൽ കെട്ടുകാഴ്ച വരവ്. രാത്രി 10ന് ആറാട്ട്, തുടർന്ന് കൊടിയിറക്ക്.