കറ്റാനം: ഭരണിക്കാവ് സർവ്വീസ് സഹകരണ ബാങ്ക് കാർഷിക പദ്ധതി നാട്ടുപച്ച ഉദ്ഘാടനം 22ന് വൈകിട്ട് നാലിന് നടക്കും.ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ് ഉദ്ഘാടനം ചെയ്യും.ബാങ്ക് പ്രസിഡന്റ് കോശി അലക്സ് അദ്ധ്യക്ഷത വഹിക്കും. കവി ഇഞ്ചക്കാട് ബാലചന്ദ്രൻ മുഖ്യാതിഥിയാകും. സഹകരണ കാർഷിക നഴ്സറി ഉദ്ഘാടനം ജി.ഹരിശങ്കറും ആഴ്ച്ച ചന്ത ഉദ്ഘാടനം ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.വി.വാസുദേവനും നാടൻ മത്സ്യങ്ങളുടെ ഓൺലൈൻ വിപണന ഉദ്ഘാടനം ജില്ല പഞ്ചായത്തംഗം കെ.സുമയും ജൈവവളം ജൈവ കീടനാശിനി വിൽപ്പന ഉദ്ഘാടനം പ്രവീൺദാസും നിർവഹിക്കും. കാർഷിക നഴ്സറിയിൽ വിവിധയിനം തെങ്ങ്, പ്ലാവ് തൈകളും ആഴ്ചച്ചന്തയിൽ നാടൻ കാർഷിക വിഭവങ്ങളും ഓൺലൈൻ വിൽപ്പന പ്രകാരം നാടൻ മത്സ്യങ്ങളും ലഭ്യമാകുമെന്ന് ബാങ്ക് ഭാരവാഹികളായ കോശി അലക്സ്, കെ.എസ്.ജയപ്രകാശ്, ബി.വിശ്വനാഥൻ എന്നിവർ അറിയിച്ചു