ചേർത്തല:എസ്.എൽ.പുരം തയ്യിൽ ശക്തി പുരം ദേവി ക്ഷേത്രത്തിൽ കുംഭഭരണി മഹോത്സവത്തിന് 22 ന് കൊടിയേറും. 29 ന് ആറാട്ടോടെ സമാപിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.22 ന് രാവിലെ 11. 30 നും 12 നും മദ്ധ്യേ സി.എം. മുരളിധരൻ തന്ത്റിയുടെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേ​റ്റ്.തുടർന്ന് കൊടിയേ​റ്റ് സദ്യ,വൈകിട്ട് 6.30ന് സോപാന സംഗീതം, 7.30 ന് വയലിൻ ഫ്യൂഷൻ ,8ന് കലാപരിപാടികൾ.23 ന് വൈകിട്ട് 7 ന്
ദീപാരാധന,അഷ്ടനാഗബലി,വെടിക്കെട്ട്,7.30 ന് കഥാപ്രസംഗം. 24 ന് വൈകിട്ട് 7.45 ന് വയലാർ ഗാനതരംഗിണി.25 ന് രാവിലെ 11.30ന് താലിചാർത്ത്, വൈകിട്ട് 7.30 ന് നൃത്തനൃത്യങ്ങൾ.26 ന് വൈകുന്നേരം 7.30 ന് നൃത്തനൃത്യങ്ങൾ, 27 ന് വൈകുന്നേരം 7.30 ന് നാട്യാഞ്ജലി,8.30ന് ഓട്ടൻതുള്ളൽ.28 ന് തെക്കേചേരുവാര ഉത്സവം.രാവിലെ 8.30 ന് ശ്രീബലി,10 ന് സംഗീതാർച്ചന,11 ന് വിശേഷാൽ കലശാഭിഷേകം,വൈകിട്ട് 3 ന് ഓട്ടൻതുള്ളൽ,4.30 ന് കാഴ്ചശ്രീബലി, 7.30 ന് അലങ്കാര ദീപാരാധന,രാത്രി 8 ന് ആകാശവിസ്മയക്കാഴ്ച, 9.30 ന് ഗാനമേള. 29 ന് വടക്കേചേരുവാര ഉത്സവം.രാവിലെ 10ന് സ്‌പെഷ്യൽ പഞ്ചാരിമേളം,10.30 ന് പൂമൂടൽ,വൈകിട്ട് 4.30ന് കാഴ്ചശ്രീബലി,രാത്രി 8 ന് ആകാശവിസ്മയക്കാഴ്ചകൾ, 8.30 ന് ദീപക്കാഴ്ച,തിരി പിടുത്തം,9 ന് ഗാനമേള,11 ന് ആറാട്ട് പുറപ്പാട്, 12.30ന് ആറാട്ട് വരവ്.വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് പി.രാജപ്പൻ പിള്ള, വൈസ് പ്രസിഡന്റ് ജി.ഉദയപ്പൻ, സെക്രട്ടറി വിജു നെടുങ്ങാടി,ഖജാൻജി കെ.എം.ദേവദത്ത് എന്നിവർ പങ്കെടുത്തു.