മാവേലിക്കര : മാവേലിക്കര ബ്ലോക്കിലെ തെക്കേക്കര വില്ലേജിനെ മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിലുള്ള മാതൃകാ വില്ലേജായി തിരഞ്ഞെടുത്തു. തെക്കേക്കര വില്ലേജിലെ 19 വാർഡുകളിലായി 1005 മണ്ണ് സാമ്പിളുകളാണ് ശേഖരിച്ച് ആലപ്പുഴ ജില്ലാ മണ്ണ് പരിശോധനാ ലാബിലേക്ക് നൽകിയിരിന്നത്. മണ്ണ് പരിശോധനാ ലാബിൽ നിന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം കർഷകന്റെ കൃഷിയിടത്തിൽ വളപ്രയോഗം ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
തെക്കേക്കര ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്​റ്റാന്റിംഗ് കമ്മ​റ്റി ചെയർപേഴ്‌സൺ ആശാ സുരേഷ് കൃഷിഭവനിൽ നിന്നും തിരഞ്ഞെടുത്ത 40 ഓളം വരുന്ന കർഷകരുടെ മണ്ണ് പരിശോധനാ കാർഡ് വിതരണം ചെയ്തു. വാർഡ് മെമ്പർ മോഹനൻ അദ്ധ്യക്ഷനായി. കൃഷി ഓഫീസർ എബി ബാബു മണ്ണ് പരിശോധനയുടെ ആവശ്യകതയെപ​റ്റി കർഷകർക്ക് ക്ലാസെടുത്തു. ചടങ്ങിൽ അസി.കൃഷി ഓഫീസർ എൻ.ബാബു നന്ദി പറഞ്ഞു.