മാവേലിക്കര: ശ്രീമറുതാക്ഷി ദേവീക്ഷേത്രത്തിൽ കുഭം അശ്വതി മഹോത്സവത്തിന് തുടക്കമായി. ക്ഷേത്ര പൂജാരി വിശ്വനാഥൻ കൊടിയേറ്റ് നിർവ്വഹിച്ചു. ഭരണ സമിതി പ്രസിഡന്റ് കെ.ബ്രഹ്മാനന്ദൻ, സെക്രട്ടറി പി.കെ.രാജൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. തുടർന്ന് അന്നദാനം, എതിരേൽപ്പ് മഹോത്സവം എന്നിവ നടന്നു. ദിവസവും രാവിലെ 8 മുതൽ ഭാഗവത പാരായണം, രാത്രി 8 മണിമുതൽ കരയോഗം വക എതിരേൽപ്പ് മഹോത്സവം എന്നിവ നടക്കും. 23ന് വൈകിട്ട് 6.30ന് ഗാനാർച്ചന. 25ന് രാവിലെ 8ന് എതിരേൽപ്പ് ഘോഷയാത്ര. 10ാം ഉത്സവദിനമായ 28ന് വൈകിട്ട് 3.30 മുതൽ കെട്ടികാഴ്ച വരവ്, വൈകിട്ട് 7ന് സേവ, പുലർച്ചെ 12 ന് നാടകം എന്നിവ നടക്കും
.