എരമല്ലൂർ: എഴുപുന്ന പഞ്ചായത്ത് ആറാം വാർഡിലെ ഉദയ എസ്.എച്ച്.ഗ്രൂപ്പിന്റെ മൂന്നാമത് വാർഷികം ആഘോഷിച്ചു. പതാക ഉയർത്തൽ, കുടുംബ സംഗമം, കലാ-കായിക മത്സരങ്ങൾ, കുടുംബാംഗങ്ങളുടെ. കലാപരിപാടികൾ എന്നിവ നടന്നു. വാർഷിക സമ്മേളനത്തിൽ പ്രസിഡൻറ് സ്വാമിനാഥൻ അദ്ധ്യക്ഷനായി. കെ.വി.അനിൽ ,വി.ടി. മനോഹരൻ, ഷൈൻ, എം.ആർ.സജി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഷൈജു (പ്രസിഡന്റ്), വി.ടി. മനോഹരൻ (സെക്രട്ടറി), എം.ആർ.സജി (ട്രഷറർ) എന്നിവരടങ്ങുന്ന 15 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.