മാവേലിക്കര : 22ാമത് മാവേലിക്കര ഓർത്തഡോക്സ്‌ കൺവൻഷൻ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്തു. ഫാ.വി.എം.മത്തായി വിളനിലം അധ്യക്ഷനായി. ഫാ.ജോൺ ടി.വർഗീസ് കുളക്കട വചന ശുശൂഷ നടത്തി. മാത്യു വൈദ്യൻ കോറെപ്പിസ്കോപ്പ, ഫാ.ജോൺസ് ഈപ്പൻ, ഫാ.ജേക്കബ് ജോൺ കല്ലട, ഫാ.ജോസഫ് ശാമുവേൽ ഏവൂർ, ഫാ.ടി.എസ്.നൈനാൻ, രാജൻ തെക്കേവിള, സജു കല്ലറയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു. നടയ്ക്കാവ് ജോർജിയൻ ഗ്രൗണ്ടിലാണ് കൺവൻഷൻ നടക്കുന്നത്.