ചേർത്തല:108 ആംബുലൻസ് ജീവനക്കാർ മാർച്ച് 3ന് രാവിലെ എട്ടു മുതൽ 11 വരെ പണിമുടക്കും. കേരള 108 ആംബുലൻസ് എംപ്ലോയിസ് യൂണിയൻ സി.ഐ.ടി.യു ജില്ലാ കമ്മി​റ്റിയുടെ തീരുമാനപ്രകാരമാണ് പണിമുടക്ക്. ശമ്പള കുടിശികയും ഇ.എസ്‌.ഐ-പി.എഫ് ആനുകൂല്യങ്ങളും ട്രെയിനിംഗ് കി​റ്റ്,നിയമനരേഖ,തിരിച്ചറിയൽ കാർഡ് എന്നിവയും നൽകാത്തതിൽ പ്രതിഷേധിച്ചാണ് സൂചനാ പണിമുടക്ക്.

ഹൈദരാബാദ് ആസ്ഥാനമായ ഡി.വി.കെ.ഇ.എം.ആർ.ഐ കമ്പനിയാണ് കേരളത്തിൽ 108 ആംബുലൻസ് നടത്തിപ്പ് അവകാശത്തിന് കരാറെടുത്തിരിക്കുന്നത്.കമ്പനി അധികൃതരും യൂണിയൻ പ്രതിനിധികളും പല തവണ ചർച്ചനടത്തയെങ്കിലും പ്രശ്‌നം പരിഹരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സൂചനാ പണിമുടക്കും തുടർന്ന് അനശ്ചിതകാല പണിമുടക്കുമെന്ന് യൂണിയൻ ജില്ലാ പ്രസിഡന്റ് സിജിൻ മാത്യുവും സെക്രട്ടറി വി.ആർ.രാജിസും അറിയിച്ചു.