ചാരുംമൂട്: വീട്ടമ്മയുടെ മൂന്നര പവൻ മാല കവരാൻ കാറിലെത്തിയ സംഘം നടത്തിയ ശ്രമം പാളി. നൂറനാട് എസ്.ബി.ഐ - കുഴിയത്ത് റോഡിൽ ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഒറ്റയ്ക്ക് വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന മുതുകാട്ടുകര വണ്ടിപ്പുര വടക്കേതിൽ ഇന്ദിരയുടെ മാലയാണ് സംഘം അപഹരിക്കാൻ ശ്രമിച്ചത്. പിടിവലിയിൽ മാല പൊട്ടി താഴെ വീഴുകയും വീട്ടമ്മയുടെ നിലവിളിയെത്തുടർന്നു കാറിലുള്ളവർ കടക്കുകയുമായിരുന്നു. നൂറനാട് പൊലീസ് സ്റ്റേഷൻ ഹൗസ് ഒഫീസർ വി.ബിജുവിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.