ചാരുംമൂട് : പി.കൃഷ്ണപിള്ളയുടെ പേരിൽ സ്മാരകം പണിയാൻ നൂറനാട് ലെപ്രസി സാനിട്ടോറിയത്തിലെ 5 ഏക്കർ സർക്കാർ ഭൂമി വിട്ടുകൊടുക്കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന് കോൺഗ്രസ് നൂറനാട് ബ്ലോക്ക് കമ്മറ്റി പത്രസമ്മേളനത്തിൽ ആരോപിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രചാരകൻ മാത്രം ആയിരുന്ന പി കൃഷ്ണപിള്ളയുടെ പേരിൽ സ്മാരകം നിർമ്മാണമെന്ന പേരിൽ രണ്ടാം എ. കെ.ജി സെന്റർ നിർമ്മാണമാണ് സി പി എം ലക്‌ഷ്യം വെക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ആർ രാജേഷ് എം. എൽ.എയുടെ അദ്ധ്യക്ഷതയിൽ 22 നു ബ്ലോക്ക് പഞ്ചായത്തിൽ നടക്കുന്ന ആലോചന യോഗത്തിലേക്ക് കോൺഗ്രസ് മാർച്ച് നടത്തുമെന്നും വാർത്താ സമ്മേളനത്തിൽ നേതാക്കൾ അറിയിച്ചു. കോൺഗ്രസ് നേതാക്കളായ കെ പി ശ്രീകുമാർ , കോശി എം കോശി , ജി വേണു , എം ആർ രാമചന്ദ്രൻ , മനോജ് സി ശേഖർ , പി പി കോശി , എസ് സാദിഖ് , ശ്രീകുമാർ അളകനന്ദ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.