ചേർത്തല:താലൂക്ക് ആശുപത്രിയിൽ സംസ്ഥാന സർക്കാരിന്റെ രണ്ടു കോടി മുതൽ മുടക്കിൽ തുടങ്ങിയ സി.ടി.സ്‌കാൻ യൂണി​റ്റ് ഇന്ന് മുതൽ പ്രവർത്തിക്കും.സ്വകാര്യ സ്ഥാപനങ്ങളിലേക്കാൾ കുറഞ്ഞ നിരക്കിൽ ഇതിന്റെ സേവനം ജനങ്ങൾക്ക് ലഭിക്കും.എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 10വരെയാണ് പ്രവർത്തനമെന്ന് സൂപ്രണ്ട് അറിയിച്ചു.
സ്‌കാൻ ബുക്കുചെയ്യുന്നതിനും വിവരങ്ങൾക്കും 04772962693.