ചേർത്തല:അഞ്ചുകോടി രൂപ മുടക്കി തണ്ണീർമുക്കം കെ.ടി.ഡി.സി റിസോർട്ടിനോട് ചേർന്ന് ഫ്ലോട്ടിംഗ്, റസ്റ്റോറന്റ് മത്സ്യനിരീക്ഷണ കേന്ദ്രം,തണ്ണീർമുക്കം ബോൾഗാട്ടി ടൂറിസം ബോട്ട് സർവീസ് തുടങ്ങിയ ടൂറിസം വികസന പരിപാടികൾ ആരംഭിക്കാനുള്ള ടൂറിസം ഡിപ്പാർട്ട്‌മെന്റിന്റെ തീരുമാനത്തെ തണ്ണീർമുക്കം വികസന സമിതി അഭിനന്ദിച്ചു.ചെയർമാൻ കെ.ബാബു അദ്ധ്യക്ഷനായി.കൺവീനർ തണ്ണീർമുക്കം ശിവശങ്കരൻ,വൈസ് ചെയർമാൻ സുബ്രഹ്മണ്യൻ മൂസത്,ജി.ഗോപി,ജോർജ് കാരാച്ചിറ,ടി.എൻ.ശ്രീധരൻ,പ്രസന്നൻ കല്ലായി,ബേബി തോമസ് എന്നിവർ സംസാരിച്ചു.