കായംകുളം: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മുതുകുളം ബ്ലോക്ക് വാർഷിക സമ്മേളനം 22ന് പത്തിയൂർക്കാല എൻ എസ് എസ് കരയോഗ ഓഡിറ്റോറിയത്തിൽ നടക്കും.രാവിലെ ഒൻപതിന് ആരംഭിക്കുന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് കെ മോഹൻകുമാർ ഉദ്ഘാടനം ചെയ്യും.