ആലപ്പുഴ: സ്റ്റേജ് ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഒഫ് കേരള ജില്ലാ സമ്മേളനം 23 ന് പുന്നപ്ര വയലാർ സ്മാരക ഹാളിൽ നടക്കും. 23 ന് രാവിലെ 9 ന് പ്രസിഡന്റ് വിജയൻ പുളിങ്കുന്ന് പതാക ഉയർത്തുന്നതോടെ പരിപാടികൾ ആരംഭിക്കും. സാംസ്കാരിക സദസ് ഇടക്കൊച്ചി സലിംകുമാർ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം സവാക് സംസ്ഥാന പ്രസിഡന്റ് അലിയാർ പുന്നപ്ര ഉദ്ഘാടനം ചെയ്യും. പി.കെ.വിജയൻ പുളിങ്കുന്ന് അദ്ധ്യക്ഷത വഹിക്കും.