ഹരിപ്പാട്: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ വിവിധ പദ്ധതികൾ-പദ്ധതിയേതര പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതി​നായി നേതൃസമിതികൾ രൂപീകരിച്ചു. താലൂക്കിൽ 8 നേതൃസമിതികളാണ് രൂപീകരിച്ചിരിക്കുന്നത്. ഈ സമിതികൾ പഞ്ചായത്തിലെ ലൈബ്രറികളുടെ ഉന്നമനത്തിനായി താലൂക്ക് കൗൺസിലും ലൈബ്രറികളും തമ്മിലെ ഇടനിലക്കാരായി പ്രവർത്തിക്കും. താലൂക്കിലെ നേതൃസമിതി കൺവീനർമാർമാരായി പി.ഗോപാലൻ (ഹരിപ്പാട്), അഡ്വ.ജി.ഷിമുരാജ് (ചേപ്പാട്), എ.സന്തോഷ് കുമാർ (കുമാരപുരം), തോമസ് വർഗീസ് (മുതുകുളം), വി​ജേഷ് കുമാർ (ആറാട്ടുപുഴ), എം.രാജഗോപാൽ (കണ്ടല്ലൂർ), പി.ഗോപാലകൃഷ്ണപിള്ള (കായംകുളം), എസ്.സദാശിവൻ നായർ (കൃഷ്ണപുരം) എന്നിവരെ തിരഞ്ഞെടുത്തു. താലൂക്ക് കൗൺസിൽ പ്രസിഡന്റ് ജി.സന്തോഷ് കുമാർ അദ്ധ്യക്ഷനായി. താലൂക്ക് സെകട്ടറി സി.എൻ.എൻ നമ്പി പദ്ധതി വിശദീകരിച്ചു. ബി.രാജീവ് കുമാർ സ്വാഗതവും എം.കെ പ്രദീപ് നന്ദിയും പറഞ്ഞു.