കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ ഏപ്രിൽ 18 19 തീയതികളിൽ ശ്രീനാരായണ കലോത്സവം കായംകുളം ബോട്ട് ജെട്ടിയിലുള്ള എസ്.എൻ.ഡി.പി ഓഡിറ്റോറിയത്തിൽ നടക്കും.

കലോത്സവത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ശാഖാ സെക്രട്ടറിയുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറി​യി​ച്ചു. പ്രസിഡന്റ് ശ്രീലത ശശിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഭാസുരാമോഹനൻ സ്വാഗതം പറഞ്ഞു. വനിതാസംഘം കോഓഡിനേറ്റർ ജെ.സജിത്ത് കുമാർ,നളിനിബാബു, സൗദാമിനി രാധാകൃഷ്ണൻ അക്കമ്മ വാസവൻ എന്നിവർ സംസാരിച്ചു