ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കള്ളിക്കാട് തെക്ക് 4754ാം നമ്പർ ശതാബ്ദി സ്മാരക ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠാവാർഷികം 24ന് നടക്കും. മുഖ്യശാന്തി രഞ്ജിത്ത് മുല്ലശേരി, മന്ദിരം ശാന്തി ജിധു കള്ളിക്കാട് എന്നിവർ മുഖ്യകാർമ്മികരാകും. രാവിലെ 5ന് ഗണപതിഹോമം, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 5ന് ആത്മീയ പ്രഭാഷണം, 6.30ന് ദീപാരാധന, 7ന് ഭക്തിഗാനസുധ എന്നിവ നടക്കും.