പൂച്ചാക്കൽ : പാണാവള്ളി വാഴത്തറവെളി അന്നപൂർണേശ്വരി ഭദ്രകാളി ക്ഷേത്രത്തിലെ പള്ളിവേട്ട മഹോത്സവം ഇന്ന് നടക്കും. വൈകിട്ട് 4ന് പകൽപ്പൂരം, വലിയ കാണിക്ക, പുഷ്പാഭിഷേകം. രാത്രി 9 ന് നാടകം. തുടർന്ന് പള്ളിവേട്ട, തരിപ്പിടുത്തം, മുള എഴുന്നള്ളിക്കൽ പള്ളി നിദ്ര. നാളെ, വൈദിക ചടങ്ങുകൾക്ക് ശേഷം, ഉരുളിച്ച, നീന്ത്, പൂരമിടി വഴിപാടുകൾ .രാത്രി 9.30 ന് ആറാട്ട്. വൈദിക ചടങ്ങുകൾക്ക് തന്ത്രി വിനോദ് ഭട്ടും, മേൽശാന്തി മുകുന്ദൻ മാധവനും കാർമികരാകും.എം.സുരേഷ്, ആർ.സദാനന്ദൻ, ഷൈജുകാമ്പള്ളി എന്നിവർ നേതൃത്വം നൽകും.