ഹരിപ്പാട്: കേരളകാളിദാസ കേരളവർമ്മ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ കേരളകാളിദാസ കേരളവർമ്മ വലിയകോയിതമ്പുരാന്റെ 175ാം ജന്മവാർഷിക ദിനാചരണം നടത്തി. ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിൽ അദ്ദേഹത്തിന്റെ അസ്ഥിത്തറയിൽ പുഷ്പാർച്ചന, അനുസ്മരണ പ്രഭാഷണം, ഹൈസ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായുള്ള സാഹിത്യ രചന മത്സരം, പ്രശ്നോത്തരി എന്നിവ നടന്നു. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സി. കമ്മിറ്റി അംഗം മുഞ്ഞിനാട്ട് രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. സ്മാരകസമിതി പ്രസിഡന്റ് സുരേഷ് മണ്ണാറശാല അദ്ധ്യക്ഷനായി. കെ.എം പങ്കജാക്ഷൻ അനുസ്മരണ പ്രഭാഷണം നടത്തി. വി.കെ.കേരള വർമ്മ, പൂമംഗലം രാജഗോപാൽ, ശരത്ചന്ദ്ര വർമ്മ, എൻ.രാജ്‌നാഥ്, ഗോപകുമാർ, രാമവർമ്മ, ശോഭന മുരളി എന്നിവർ സംസാരിച്ചു.