വള്ളികുന്നം: കാമ്പിശ്ശേരി - ചൂനാട് റോഡ് നിര്‍മ്മാണം മുടങ്ങി കിടക്കുന്നത് ഉടൻ പുനരാരംഭിക്കണമെന്നാവശൃപ്പെട്ട് യൂത്ത്കോൺഗ്രസ് വള്ളികുന്നം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പി.ഡബ്ല്യു ഡി അസി. എൻജിനിനിയറെ ഉപരോധിച്ചു. മഠത്തിൽ ഷുക്കൂർ,ഷൈജുശാമുവൽ, ലിബിൻഷാ ചൂനാട് , മീനുസജീവ് ,ജലീൽ അരീക്കര , സുബിൻ മണക്കാട്,മുജീർ മാമ്മൂട്ടിൽ,ഇർഫാൻ കവറാട്ട്,അലിമോൻ, നിയാസ്ചൂനാട് എന്നിവർ സംസാരിച്ചു.