ആലപ്പുഴ: അമ്പലപ്പുഴ,കുട്ടനാട്, തിരുവല്ല നിയോജക മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയുടെ ഒന്നാം ഘട്ടത്തിന്റെ കച്ചേരിമുക്ക് മുതൽ പൊടിയാടി ജംഗ്ഷൻ വരെയുള്ള റോഡിന്റെ ഉദ്ഘാടനം 23ന് മന്ത്രി ജി.സുധാകരൻ നിർവഹിക്കും.

22.56 കിലോമീറ്റർ നീളത്തിൽ അന്തർദ്ദേശീയ നിലവാരത്തിൽ പുനർ നിർമ്മിച്ച റോഡ് സംസ്ഥാനത്തെ കിഫ്ബി പ്രവൃത്തികളുടെ ആദ്യ സംരംഭമായാണ് പൂർത്തീകരിച്ചത്.