ആലപ്പുഴ: കരുമാടി സർവീസ് സഹകരണ ബാങ്ക് കെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വീടിന്റെ താക്കോൽ ദാനം മന്ത്രി ജി.സുധാകരൻ നിർവഹിച്ചു. കരുമാടി സുനിൽ ഭവനത്തിൽ രമണിക്കാണ് വീടു നിർമിച്ചു നൽകിയത്. ബാങ്ക് പ്രസിഡന്റ് ജി.ഷിബു അദ്ധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ലാൽ, വൈസ് പ്രസിഡന്റ് ശ്രീജാ രതീഷ്, അംഗങ്ങളായ അഡ്വ.ആർ.ശ്രീകുമാർ, ജിത്തു കൃഷ്ണൻ, കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി വൈസ് ചെയർമാൻ എച്ച്.സലാം, എ.ഓമനക്കുട്ടൻ, സായി വെങ്കിടേഷ്, സുർജിത്, ശ്രീജിത്, പ്രൊഫ.എൻ.ഗോപിനാഥപിള്ള എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി എസ്.സുലേഖ സ്വാഗതവും എസ്. ഗീത നന്ദിയും പറഞ്ഞു.