കായംകുളം: കീരിക്കാട് തെക്ക് മൂലേശേരിൽ ശ്രീമഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോൽസവവും നന്ദികേശഘോഷയാത്രയും ഇന്ന് നടക്കും.വൈകിട്ട് മൂന്ന് മണിമുതൽ പന്ത്രണ്ട് കേന്ദ്രങ്ങളിൽ നിന്ന് അണിയിച്ചൊരുക്കിയ നന്ദികേശൻമാർ ഘോഷയാത്രയായി മഹാദേവ സന്നിധിയിലെത്തും.

മൂലേശേരിൽ നന്ദികേശ നിർമ്മാണ സമിതിയുടെ നന്ദികേശ ഘോഷയാത്ര മുഴങ്ങോടിക്കാവ് ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ക്ഷേത്രത്തിൽ എത്തും. ശിവപാർവതീ നന്ദികേശ സമിതിയുടെ നന്ദികേശ ഘോഷയാത്ര ഐകൃജംഗ്ഷൻ വഴിയും ക്ഷേത്രത്തിൽ എത്തിച്ചേരും.

ശിവശങ്കരൻ നന്ദികേശസമിതി മുഴുങ്ങാടിക്കാവ് ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് പുളിമുക്ക് വഴിയും ശ്രീനാരായണ നന്ദികേശനിർമ്മാണ സമിതി മാവനാൽക്കടവിൽനിന്നും പടിഞ്ഞാറോട്ട് തിരിഞ്ഞ് മുഴുങ്ങാടിക്കാവ് പുളിമുക്ക് വഴിയും, ഓംങ്കാര നന്ദികേശസമിതി കണ്ടല്ലൂർ കുര്യൻപാലത്തിനു സമീപം ആരംഭിച്ച് പുളിമുക്ക് വഴി ക്ഷേത്രത്തിൽ എത്തിച്ചേരും.

കീരിക്കാട് നന്ദികേശസമിതി ചിറകുളങ്ങര ജംഗ്ഷനിൽ നിന്നും ആരംഭിച്ച് വടക്കോട്ടു തിരിച്ച് ഐക്യജംഗ്ഷനിൽ വന്ന് തെക്കോട്ടു തിരിച്ച് ക്ഷേത്രത്തിൽ എത്തിച്ചേരും. വടക്കുംനാഥൻ നന്ദികേശസമിതിയും കൈലാസ നന്ദ്രകേശ സമിതി കണ്ണംമ്പള്ളിഭാഗം പുളിമുക്ക് വഴി ക്ഷേത്രത്തിൽ എത്തിച്ചേരും.

പരബ്രഹ്മ നന്ദികേശ സമിതി, രുദ്ര നന്ദികേശ സമിതി, ശിവശക്തി നന്ദികേശ സമിതി, ഭൈരവ നന്ദ്രകേശ സമിതി എന്നിവയുടെ നന്ദികേശ ഘോഷയാത്രകളുംക്ഷേത്രത്തിൽഎത്തും.

ക്ഷേത്രത്തിലെ ഉൽസവം 27ന് സമാപിക്കുമെന്ന് പ്രസിഡന്റ് ജി. ശിവപ്രസാദ്, സെക്രട്ടറി കെ.ശശിധരൻ എന്നിവർ അറിയിച്ചു.