ചാരുംമൂട് : സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സർക്കാർ സാംസ്കാരിക കേന്ദ്രങ്ങൾ നിർമ്മിക്കുന്നതിന്റെ ഭാഗമായാണ് നൂറനാട് ലെപ്രസി സാനിട്ടോറിയം വളപ്പിൽ പി. കൃഷ്ണപിള്ളയുടെ പേരിൽ സാംസ്കാരിക നിലയം നിർമ്മിക്കുന്നതെന്നും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ.രാഘവൻ, ചാരുംമൂട് ഏരിയാ സക്രട്ടറി എം.എ അലിയാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പറത്തു. ഇതിനെ എർക്കുന്നവർ ചരിത്രമറിയാത്തവരാണ്. കൃഷ്ണപിള്ളയുടെയടക്കം നിരവധി സ്മാരകങ്ങൾ സി.പി.എം എന്ന നിലയിൽ നിർമ്മിച്ചിട്ടുണ്ട്. പാർട്ടി പ്രവർത്തനങ്ങൾക്കുള്ള സൗകര്യങ്ങളും പ്രവർത്തകരുടെ സൗകര്യത്തോടെ ഒരുക്കിയിട്ടുണ്ട്. സാനിട്ടോറിയത്തിൽ അഞ്ച് ഏക്കർ സ്ഥലത്ത് പി.കൃഷ്ണപിള്ള സ്മാരകം പണിയുന്നത് സർക്കാരിന്റെ നിയന്ത്രണത്തിലാണ്. സാനിട്ടോറിയം വളപ്പിലെ 50 ഏക്കർ ഭൂമി ഐ.ടി​ ബി.പിയ്ക്ക് വിട്ടുനൽകി നാടിന്റെ വികസനം തകർത്തവരാണ് സാംസ്കാരിക നിലയത്തെ എതിർക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.