മാവേലിക്കര : സ്മാരക ഭരണസമിതിയുടെ നേതൃത്വത്തിൽ നടന്ന കേരളപാണിനി എ.ആർ രാജരാജവർമയുടെ 157-ാം ജൻമവാർഷിക ദിനാചരണം ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്മാരകം ചെയർമാൻ പ്രൊഫ.പി.ഡി ശശിധരൻ അദ്ധ്യക്ഷനായി. എ.ആറിന്റെ ചെറുമകൾ രത്നം രാമവർമ തമ്പുരാന്റെ നേതൃത്വത്തിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. മലയാളം മിഷൻ ഡയറക്ടർ പ്രൊഫ.സുജ സൂസൻ ജോർജ് അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭാധ്യക്ഷ ലീല അഭിലാഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ്, നഗരസഭ കൗൺസിലർ സുജാത ദേവി, സ്മാരകം വൈസ് ചെയർമാൻ കെ.മധുസൂദനൻ, മുരളി തഴക്കര, ജെ.ഉണ്ണികൃഷ്ണകുറുപ്പ്, പ്രൊഫ.വി.ഐ ജോൺസൻ, ആർ.ഭാസ്കരൻ, എസ്.സോമൻ എന്നിവർ സംസാരിച്ചു. സ്മാരകം സെക്രട്ടറി പി.പ്രമോദ് സ്വാഗതം പറഞ്ഞു.