അമ്പലപ്പുഴ :കഞ്ഞിപ്പാടം- എസ്.എൻ. കവല റോഡിൽ ഇന്നലെ വൈകിട്ട് കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി കമ്പി പൊട്ടി വീണ് പ്രദേശത്തെ വൈദ്യുതി ബന്ധം മണിക്കൂറുകളോളം നിലച്ചു.കഞ്ഞിപ്പാടത്തു നിന്നും എസ്.എൻ കവലയിലേക്കു വരുകയായിരുന്ന കാർ മാഞ്ചുവട് ഭാഗത്തു വെച്ച് നിയന്ത്രണംതെറ്റി വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. ഡ്രൈവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.