മാവേലിക്കര: പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രൽ പബ്ലിക് സ്കൂളിലെ വാർഷികവും അനുമോദന സമ്മേളനവും കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് കെ.രേഖ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജിംഗ് ബോർഡ് ചെയർമാൻ ഫാ.ടി.ടി.തോമസ് ആല അദ്ധ്യക്ഷനായി. മാനേജർ എ.ഡി.ജോൺ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ട്രഷറർ ഇടിക്കുള യോഹന്നാൻ, ബോർഡംഗങ്ങളായ വി.ടി. ഷൈൻമോൻ, റോയി ജോർജ്, പി.ടി.എ പ്രതിനിധി വി.കെ.രാജേന്ദ്രൻ, പ്രിൻസിപ്പൽ റീന ഫിലിപ്, വൈസ് പ്രിൻസിപ്പൽ പി.ആർ.ശ്രീകല, ഷാരൺ സൂസൻ എബി, ഏബൽ ഫിലിപ് ജോസി എന്നിവർ സംസാരിച്ചു.