a

മാവേലിക്കര: ജീവി​ത സായാഹ്നത്തി​ൽതനി​ക്ക് കൈവന്ന ഭാഗ്യം പെട്ടി​ക്കടക്കാരൻ തമ്പിക്ക് വി​ശ്വസി​ക്കാനായി​ല്ല. ഒരു മാസം മുൻപാണ് തമ്പി​ക്ക് സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം അടി​ച്ചത്. എന്നാൽ സമ്മാനത്തുക കൈപ്പറ്റാനാകാതെ തമ്പി​ യാത്രയായി​.

പെട്ടിക്കടനടത്തുന്ന ഇറവങ്കര സവിത ഭവനത്തിൽ സി.തമ്പി (63) ഹൃദയാഘാതത്തെത്തുടർന്നാണ് ഇന്നലെ മരി​ച്ചത്.

ലോട്ടറി ഭാഗ്യത്തുക ലഭിക്കും മുമ്പ് പെട്ടിക്കടനടത്തുന്ന ഇറവങ്കര സവിത ഭവനത്തിൽ സി.തമ്പി (63) നിര്യാതനായി. വിൽക്കാനാകാതെ അധികം വന്ന സ്ത്രീശക്തി ലോട്ടറിയുടെ 10 ടിക്കറ്റുകളിലൊന്നാണ് ജനുവരിയിൽ തമ്പിക്ക് ഒന്നാം സമ്മാനം നേടിക്കൊടുത്തത്. ഫെഡറൽ ബാങ്കിന്റെ മാങ്കാംകുഴി ശാഖയിൽ ടിക്കറ്റ് നൽകി പണം വരുന്നതും കാത്തി​രി​ക്കുകയായി​രുന്നു

കൊച്ചാലുംമൂടിനു സമീപം പെട്ടിക്കടയും ഒപ്പം ലോട്ടറി വ്യാപാരവും നടത്തുന്നയാളായിരുന്നു തമ്പി. ലഭിക്കുന്ന പണം കൊണ്ട് കട വിപുലീകരിച്ച ശേഷം മക്കളെ സഹായിക്കണമെന്നായിരുന്നു തമ്പിയുടെ ആഗ്രഹം. ലോട്ടറി അടിച്ചിട്ടും കൃത്യമായി കട തുറന്നിരുന്ന തമ്പിക്ക് വീട്ടിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടു. മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: സരസ്വതി. മക്കൾ: സരിത, സവിത. മരുമക്കൾ:ബിജു, അനിൽ.