ചേർത്തല: കേന്ദ്രസർക്കാരിന്റെ ഏഴാമാത് സാമ്പത്തിക സർവേ ചേർത്തല നഗരസഭയിൽ ആരംഭിച്ചു. നഗരസഭയിൽ നടന്ന ചടങ്ങിൽ ചെയർമാൻ വി.ടി ജോസഫ് ഉദ്ഘാടനം ചെയ്തു. മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് വിവരങ്ങൾ ശേഖരിക്കുന്നത്. നഗരസഭയിലെ ഓരോ വീടുകളിലും സ്ഥാപനങ്ങളിലും എന്യുമേറ്റർമാർ നേരിട്ടെത്തി സർവേ നടത്തും.എല്ലാ സംരംഭങ്ങളുടെയും ഉടമസ്ഥത,മൂലധനം,മാനവവിഭവം, രജിസ്‌ട്രേഷൻ തുടങ്ങിയ വിവരങ്ങൾ സർവേയിലൂടെ ശേഖരിക്കും. ചടങ്ങിൽ നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ ബി.ഭാസി, കൗൺസിലർമാർമാരായ ബി.ഫൈസൽ,പി.ജ്യോതിമോൾ, വി.എൽ.ഇ മാരായ എൻ.ഡി.ശെൽവരാജ്,ബി.രാജേഷ്, എന്യുമേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.