ചേർത്തല : നഗരസഭ പുതിയതായി നിർമ്മിച്ച കൃഷി ഭവൻ കെട്ടിടത്തിന്റെ ഉദ്ഘാടനം ചെയർമാൻ വി.ടി. ജോസഫ് നിർവഹിച്ചു.നഗരസഭയുടെ തനത് ഫണ്ടിൽ 29 ലക്ഷം രൂപ ചിലവഴിച്ച് സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂളിന് സമീപമാണ് പുതിയ കൃഷി ഓഫീസ്.മികച്ച മുൻ കാല കർഷകരെ മുൻ ഡി.ജി.പി ഹോർമിസ് തരകൻ ഐ.പി.എസ് ആദരിച്ചു.വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ സി.ഡി. ശങ്കർ അദ്ധ്യക്ഷത വഹിച്ചു.സി.കെ.ഉണ്ണികൃഷ്ണൻ, മുൻ ചെയർമാൻമാരായ പി.ഉണ്ണികൃഷ്ണൻ,ഐസക് മാടവന,സ്ഥിരം സമിതി അദ്ധ്യക്ഷൻ ബി.ഭാസി, ബാലചന്ദ്രബാബു, സി.രാധാകൃഷ്ണ പിള്ള, വി.എം. ലാലിച്ചൻ എന്നിവർ സംസാരിച്ചു.