ചേർത്തല:സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ചേർത്തല ഓട്ടോകാസ്​റ്റിൽ മുടങ്ങിയ ശമ്പളം വിതരണംചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് ആൾകേരള സിൽക്ക് എംപ്ലോയീസ് യൂണിയൻ ഐ.എൻ.ടി.യു.സി ജനറൽബോഡിയോഗം ആവശ്യപ്പെട്ടു.സ്ഥാപനത്തിൽ രണ്ടുമാസമായി ശമ്പളം മുടങ്ങിയിരിക്കുകയാണ്.ഗുരുതരമായ പ്രതിസന്ധികൾക്കിടയിലും പുതിയ എൻജിനിയർമാരുടെ നിയമനം നടത്തുന്ന നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്.നിയമനം നിർത്തി പ്രതിസന്ധിമറികടക്കാൻ സർക്കാർ പ്രവർത്തന മൂലധനം അനുവദിക്കണമെന്നും യോഗം ആവശ്യപെട്ടു.ഐ.എൻ.ടി.യു.സി ജില്ലാ ജനറൽസെക്രട്ടറി അസീസ് പായിക്കാട് ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് സി.കെ.ഷാജിമോഹൻ അദ്ധ്യക്ഷനായി.മധുസൂദനൻനായർ,സമർസെൻബാബു,സുനിൽകുമാർ,എം.എ.ഷാജി,എം.ആർ.രഞ്ജിത്ത്,ജി.പ്രകാശൻ,കെ.വി.അരുൺകുമാർ എന്നിവർ പങ്കെടുത്തു.