photo

ചേർത്തല: 48 മണിക്കൂറി​ൽ ആറ് ഏക്കർ പാടശേഖരം ക്യഷിയോഗ്യമാക്കിയ പെൺകരുത്തി​നെ മന്ത്രി​ നേരി​ട്ടെത്തി​ അഭി​നന്ദി​ച്ചു. പതിനഞ്ച് വർഷത്തിന് മേലായി തരിശു കിടന്ന ആറ് ഏക്കറിന് മേൽ വരുന്ന മങ്കുഴിക്കുരി പാടശേഖരവും അനുബന്ധ സ്ഥലങ്ങളും മുന്നൂറോളം തൊഴിലാളികൾ 48 മണിക്കൂർ കൊണ്ടാണ് ക്യഷി യോഗ്യമാക്കിയത്. തണ്ണീർമുക്കത്തെ തരിശു രഹിത തണ്ണീർമുക്കം പദ്ധതിയാണ് ദേശീയ ശ്രദ്ധ പിടിച്ചുപ​റ്റിയതി​നെത്തുടർന്ന് മന്ത്രി​യുടെ അഭി​നന്ദനത്തി​ന് അർഹമായത്.

പഞ്ചായത്തിന്റെ തരിശുതഹിത പദ്ധതി പ്രകാരം 55 ഏക്കറുളള പോതിമംഗലം പാടശേഖരം ഏതാനും ദിവസം മുൻപാണ് ക്യഷിക്ക് യോഗ്യമാക്കിയത്. തരിശു രഹിത പുരയിടവും ലക്ഷ്യം വച്ചുകൊണ്ടുളള പുനർജനി പദ്ധതി പ്രകാരം ഇരുപത്തഞ്ച് പച്ചക്കറികളും കപ്പകൊമ്പുകളും വാഴവിത്തും നട്ട് നൽകുന്ന തരിശു രഹതി പദ്ധതിക്കായി പഞ്ചായത്ത് 13 ലക്ഷം രൂപയാണ് വകയിരുത്തിയത്. മങ്കുഴിക്കരി പാടശേഖരത്തിൽ മന്ത്റി പി.തിലോത്തമൻ തരിശു രഹിത പദ്ധതിയുടെ വിത്ത് വിതച്ച് ഉദ്ഘാടനം നിർവഹിച്ചു. പയർ,വെണ്ട,എളള്, പടവലം, ചീര, പീച്ചിൽ, വെളളരി, തക്കാളി തുടങ്ങിയ സമ്മി​ശ്ര കൃഷിക്കാണ് കർഷകർ തുടക്കം കുറിച്ചത്.

ഗ്രാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി എസ് ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ രമാ മദനൻ,ബിനിത മനോജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.എൻ സനജ, രമേശ് ബാബു, വാരനാട് ബാങ്ക് പ്രസിഡന്റ് എ.കെ.പ്രസന്നൻ, കൃഷി ഓഫീസർ പി.സമീറ, ദീപ,കൺവീനർ ക്യഷ്ണൻനായർ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ കോ ഓഡിനേ​റ്റർമാരായ ഡി.ലതിമോൾ, രഹന, കിഷോർ എന്നിവർ സംസാരിച്ചു.

300

ആറ് ഏക്കറിന് മേൽ വരുന്ന മങ്കുഴിക്കുരി പാടശേഖരവും അനുബന്ധ സ്ഥലങ്ങളും മുന്നൂറോളം തൊഴിലാളികൾ 48 മണിക്കൂർ കൊണ്ടാണ് ക്യഷി യോഗ്യമാക്കിയത്.

13

പുനർജനി പദ്ധതി പ്രകാരം ഇരുപത്തഞ്ച് പച്ചക്കറികളും കപ്പകൊമ്പുകളും വാഴവിത്തും നട്ട് നൽകുന്ന തരിശു രഹതി പദ്ധതിക്കായി പഞ്ചായത്ത് 13 ലക്ഷം രൂപയാണ് വകയിരുത്തിയത്.