ആലപ്പുഴ : സേവനപുസ്തകമോ രേഖകളോ ഇല്ലെന്ന കാരണം പറഞ്ഞ്, മരിച്ചു പോയ ജീവനക്കാരന്റെ അനന്തരാവകാശികൾക്ക് ലഭിക്കേണ്ട ആനുകൂല്യം നിഷേധിക്കുത് മനുഷ്യത്വരഹിതമാണെന്ന് സംസ്ഥാന മനുഷ്യാകാശ കമ്മിഷൻ. ആലപ്പുഴ പാണാവള്ളി സി.എം ആന്റ് എം.സി.എസ് ലിമിറ്റഡിൽ വാച്ച്മാൻ കം അറ്റൻഡറായി ജോലി ചെയ്യുതിനിടയിൽ മരിച്ച കെ.വി. പ്രദീപ് കുമാറിന്റെ അവകാശികൾക്ക് ആനുകൂല്യങ്ങളെല്ലാം രണ്ട് മാസത്തിനകം കൈമാറണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് ഉത്തരവിൽ പറഞ്ഞു. കയർ വികസന ഡയറക്ടർക്കും ജില്ലാ പ്രോജക്റ്റ് ഓഫീസർക്കുമാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്ത് നി് അനുകൂല തീരുമാനമുണ്ടാകണമെും കമ്മീഷൻ ആവശ്യപ്പെട്ടു.