അമ്പലപ്പുഴ: പുന്നപ്ര വിജ്ഞാനപ്രദായിനി ഗ്രന്ഥശാലയിൽ ആരംഭിക്കുന്ന കലാപഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 3ന് അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ജുനൈദ് നിർവഹിക്കും. ഗ്രന്ഥശാലാ ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രസിഡന്റ് തങ്കജി അദ്ധ്യക്ഷത വഹിക്കും.പുന്നപ്ര തെക്കുപഞ്ചായത്ത് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.