a

മാവേലിക്കര: ചെട്ടികുളങ്ങര കുംഭഭരണിക്ക് നാല് നാളുകൾ മാത്രം അവശേഷിക്കെ ൾ കരകളിലെങ്ങും കെട്ടൊരുക്കുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. കതിരുകാൽ ബലപ്പെടുത്തുന്നതിന്റെയും വണ്ടികൂട് ഒരുക്കിന്റെയും തിരക്കിലാണ് കരക്കാർ. രാവോളം കെട്ടൊരുക്കുകളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന പുരുഷാരത്തിൽ ബാലൻമാർ മുതൽ വൃദ്ധർ വരെയുണ്ട്ണ്. കരകളിൽ കുതിരമൂട്ടിൽ കഞ്ഞി കുടിക്കാനും ഭക്തരുടെ തിരക്കേറി. മിക്ക കരകളിലും രാവിലെ മുതൽ വൈകുന്നേരം വരെ കഞ്ഞി വതരണം നടക്കുന്നുണ്ട്.

കുത്തിയോട്ട ചടങ്ങ് നടക്കുന്ന വീടുകളിലും അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെടുന്നത്. വൈകിട്ട് കുത്തിയോട്ട ചുവട് കാണാനും കുത്തിയോട്ട പാട്ട് കേൾക്കാനും എത്തുന്നത് ജനസഹസ്രങ്ങളാണ്. ഭക്തൻ അമ്മക്കായി നടത്തുന്ന വഴിപാട് നാടിന്റെ വഴിപാടായി ഏറ്റെടുത്തിരിക്കുകയാണ് നാട്ടുകാർ. വഴിപാടുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകളുടെ ഒരുക്കങ്ങൾ പോലും നാട്ടുകാർ സ്വന്തം ഭവനത്തിലെന്നപോലെ ഏറ്റെടുക്കുന്ന അപൂർവ്വ കാഴ്ചയും കാണാം. വൈകിട്ട് വിളക്കുവെയ്പ്പ് ചടങ്ങ് മുതൽ രാത്രി വൈകി കുത്തിയോട്ടം അവസാനിക്കുന്നത് വരെ ഇടതടവില്ലാതെ ഭക്തജനങ്ങൾ ഒരോ കുത്തിയോട്ട വീടുകളിലേക്കും ഒഴുകിയെത്തികയാണ്. മിക്ക വീടുകളിലും ഭക്തർക്കായി പ്രഭാതം മുതൽ ഭക്ഷണം ഒരുക്കുന്നുണ്ട്.

ചാന്താട്ടം അപൂർവ്വ വഴിപാട്

ഇഷ്ടകാര്യസിദ്ധിക്കായി ചെട്ടികുളങ്ങര ക്ഷേത്രത്തിൽ നടത്തുന്ന പ്രധാന വഴിപാടാണ് ചാന്താട്ടം. കുങ്കുമപ്പൂവ്, പച്ചക്കർപ്പൂരം, രാമച്ചം എന്നിവയുപയോഗിച്ച് വാറ്റിയെടുക്കുന്ന കറയാണ് ചാന്ത്. മൂലബിംബമായ ദാരുശില്പത്തിലാണ് ചാന്താടുന്നത്. ക്ഷേത്രത്തിലെ ഉച്ചപൂജയ്ക്ക് മുമ്പായാണ് ചാന്താട്ടം നടത്തുന്നത്. ദാരുശില്പത്തിന് കേട് സംഭവിക്കാതിരിക്കാൻ വർഷത്തിലൊരിക്കൽ നടത്തിയിരുന്നതാണ് ചാന്താട്ടം. വഴിപാടുകാരുടെ എണ്ണം കൂടിയതോടെ ഒൻപത് ചാന്താട്ടം വരെ നടത്തുന്നുണ്ട്. 2033 വരെ ചാന്താട്ടം നടത്തുന്നതിനുള്ള ബുക്കിംഗ് ഇപ്പോൾ തന്നെയുണ്ട്. ക്ഷേത്രത്തിലെ പറയെഴുന്നള്ളത്ത് സമയത്തും അടിയന്തിരാദി വിശേഷങ്ങൾ നടക്കുന്ന സമയങ്ങളിലും ഓണത്തോടനുബന്ധിച്ചുള്ള പത്ത് ദിവസങ്ങളിലും മണ്ഡലകാലത്തും ചാന്താട്ടം നടത്താറില്ല.

വഴിപാടുകളും നിരക്കുകളും (രൂപയിൽ)

ഗണപതിഹോമം- 60, കടുംപായസം- 45, സൂക്താർച്ചന- 30, അരവണപ്പായസം- 50, അഷ്ടദ്രവ്യ ഗണപതിഹോമം- 500, പാൽപ്പായസം- 80, ചോറൂണ്- 110, ഗണപതിക്ക് മുഴുക്കാപ്പ്-75, തുലാഭാരം- 125, അരക്കാപ്പ്- 60, വിദ്യാരംഭം- 95,

ഭഗവതിസേവ- 300, നെൽപ്പറ- 120, കുത്തിയോട്ടം- 5,000, തകിട് പൂജ- 50, ചാന്താട്ടം- 2,000, താക്കോൽപൂജ- 30, ആലുവിളക്ക്- 2,000 മാലപൂജ- 20, ചുറ്റുവിളക്ക്- 3,100, വിവാഹം- 1,100, അഷ്ടോത്തരാർച്ചന- 10, ശത്രുസംഹാരാർച്ചന- 30, സഹസ്രനാമാർച്ചന- 40, ഭാഗ്യസൂക്താർച്ചന- 30, സ്വയംവരാർച്ചന- 30, ഗുരുതി- 95, രക്തപുഷ്പാഞ്ജലി- 90, പുഷ്പാഭിഷേകം- 1,000.

പ്രധാന ഫോൺ നമ്പരുകൾ

ചെട്ടികുളങ്ങര ദേവസ്വം ഓഫീസ് - 0479-2348670, ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ ഓഫീസ് - 2346600, മാവേലിക്കര പൊലീസ് സ്​റ്റേഷൻ - 2344342, മാവേലിക്കര ഫയർ സ്​റ്റേഷൻ - 2306264, മാവേലിക്കര റെയിൽവേ സ്​റ്റേഷൻ - 2302249, മാവേലിക്കര കെ.എസ്.ആർ.ടി.സി ബസ് സ്​റ്റേഷൻ - 2302282, കായംകുളം റെയിൽവേ സ്​റ്റേഷൻ - 2442046, കായംകുളം കെ.എസ്.ആർ.ടി.സി ബസ് സ്​റ്റേഷൻ - 2442022, ചെട്ടികുളങ്ങര പഞ്ചായത്ത് ഓഫീസ് - 2348314, ചെട്ടികുളങ്ങര പ്രാഥമികാരോഗ്യകേന്ദ്രം - 2345399, തട്ടാരമ്പലം വി.എസ്.എം.ആശുപത്രി - 2304222, കണ്ടിയൂർ ശ്രീകണ്ഠപുരം ആശുപത്രി- 2309000, മാവേലിക്കര ജില്ലാ ആശുപത്രി - 2304095 കേരളകൗമുദി മാവേലിക്കര ബ്യൂറോ - 0479 2341700.

കരകളിലൂടെ..

കൈത തെക്ക്

ചെട്ടികുളങ്ങര ക്ഷേത്രവുമായി ബന്ധപ്പെട്ട മൂന്നാമത്തെ കരയാണ് കൈത തെക്ക്. ക്ഷേത്രത്തിന്റെ തെക്ക്, പടിഞ്ഞാറായാണ് കര സ്ഥിതിചെയ്യുന്നത്. കൊടുങ്ങല്ലൂരിൽ തപസനുഷ്ഠിച്ച് ഭഗവതിയെ പ്രത്യക്ഷപ്പെടുത്തിയ യോഗീശ്വരൻമാരിൽ ഒരാളായ മങ്ങാട്ടേത്ത് മാതുവിന്റെ കളരിയും കാവും കൈത തെക്ക് കരയിലാണ്. കുതിരയാണ് കരയുടെ കെട്ടുകാഴ്ച. മണ്ഡപത്തറയിലെ ശ്രീചക്രവും രണ്ട് ദ്വാരപാലികമാരുമാണ് കുതിരയുടെ പ്രത്യേകത.

കൈത തെക്ക് കരനാഥൻമാർ : എസ്.ശശി (പ്രസിഡന്റ്), കെ.രാമചന്ദ്രൻ (സെക്രട്ടറി), രാധാകൃഷ്ണപണിക്കർ (കൺവൻഷൻ എക്‌സിക്യൂട്ടീവ്), ഡി.രഘുനാഥൻ, ബി.രമേശൻ (കൺവൻഷൻ അംഗങ്ങൾ).

കൈത വടക്ക്

ചെട്ടികുളങ്ങര ക്ഷേത്രവുമായി ബന്ധപ്പെട്ട നാലമത്തെ കരയാണ് കൈത വടക്ക്. ക്ഷേത്രത്തിന്റെ വടക്ക്, പടിഞ്ഞാറാണ് കരയുടെ സ്ഥാനം. ദേവിയെ പറയ്ക്കെഴുന്നള്ളിക്കുന്ന ജീവതയുടെ നിർമ്മാണം കൈത വടക്ക് കരക്കാരുടെ അവകാശമാണ്. കുതിരയാണ് കരയുടെ കെട്ടുകാഴ്ച. പ്രഭടയിൽ കഥയടുക്കായി കൊത്തിയെടുത്തിട്ടുള്ള കൃഷ്ണലീലയും ദക്ഷയാഗവുമാണ് കുതിരയുടെ പ്രത്യേകത.

കൈത വടക്ക് കരനാഥൻമാർ : ആർ.ബിനു കുമാർ (പ്രസിഡന്റ്), അഭിലാഷ് കുമാർ.എ (സെക്രട്ടറി), പി.പ്രമോദ് (കൺവൻഷൻ എക്‌സിക്യൂട്ടീവ്), ആർ.ദേവീദാസ്, ജെ.ജയേഷ് കുമാർ (കൺവൻഷൻ അംഗങ്ങൾ).