ആലപ്പുഴ: തെക്കനാര്യാട് ചാരംപറമ്പ് കുടുംബയോഗത്തിന്റെ വാർഷികവും സ്വാശ്രയ ഗ്രൂപ്പുകളുടെ തൊഴിൽ യൂണിറ്റ് ഉദ്ഘാടനവും നടക്കും. കുടുംബയോഗ മന്ദിര ഹാളിൽ നടക്കുന്ന വാർഷിക സമ്മേളനം ഗുരുധർമ്മ പ്രചരണ സഭ രജിസ്ട്രാർ ടി.വി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. തൊഴിൽ യൂണിറ്റുകൾക്കുള്ള പരിശീലന ക്ലാസ്, പ്രഭാഷണം, കലാപരിപാടികൾ എന്നിവ നടക്കുമെന്ന് കുടുംബയോഗം സെക്രട്ടറി ഷിബു എസ്.പണിക്കർ അറിയിച്ചു