ചേർത്തല:കളവംകോടം ശക്തീശ്വരക്ഷേത്രത്തിലെ കൊടിയേറ്റ് ഉത്സവം ഇന്നു മുതൽ മാർച്ച് ഒന്നുവരെ നടക്കും.ഇന്ന് രാവിലെ 8.45ന് ക്ഷേത്രം തന്ത്റി എരമല്ലൂർ ഉഷേന്ദ്രൻ തന്ത്റികളുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്.തുടർന്ന് ഓട്ടൻതുള്ളൽ.വൈകിട്ട് 7ന് ആത്മീയ പ്രഭാഷണം,രാത്രി 8.30ന് നൃത്തസന്ധ്യ.നാളെ വൈകിട്ട് 7.15ആത്മീയ പ്രഭാഷണം,രാത്രി 8.30ന് നൃത്തസന്ധ്യ,തുടർന്ന് ദേശതാലപ്പൊലിവരവ്.
24ന് രാവിലെ 10ന് ചതയദിന പ്രാർത്ഥന,വൈകിട്ട് 7.15ന് ചാക്യാർകൂത്ത്,രാത്രി 8.30ന് കഥാപ്രസംഗം.25ന് രാവിലെ 8ന് ശ്രീബലി,12ന് ഉത്സവബലിദർശനം,വൈകിട്ട് 7.30ന് സംഗീതസദസ്,ദേശതാലപ്പൊലിവരവ്,രാത്രി 9ന് നാടകം.26ന് വൈകിട്ട് 7.30ന് ആത്മീയ പ്രഭാഷണം,രാത്രി 8.30ന് ഗാനമേള. 27ന് ദീപാരാധനക്കുശേഷം അക്ഷരശ്ലോകസദസ്,7.30ന് മേജർസെറ്റ് കഥകളി,പള്ളിപ്പുറം ഗോപാലൻനായർ സ്മാരക കഥകളി ക്ലബ് അവതരിപ്പിക്കും,രാത്രി 8ന് ശ്രീഭൂതബലി.28ന് രാവിലെ 9ന് നാരായണീയപാരായണം,വൈകിട്ട് 7ന് ദേശതാലപ്പൊലിവരവ്, 7.15ന് സംഗീതസദസ്,രാത്രി 9ന് മ്യൂസിക്കൽ ഫ്യൂഷൻ.29ന് വൈകിട്ട് 7ന് പട്ടുംതാലിയും ചാർത്തൽ. തുടർന്ന് തിരിപിടുത്തം,7.30ന് നാട്യാഞ്ജലി,രാത്രി 8.30ന് ബാലെ പ്രചണ്ഡതാണ്ഡവം,12ന് പള്ളിവേട്ട.
മാർച്ച് ഒന്നിന് കാർത്തിക ഉത്സവം.രാവിലെ തിടമ്പേറ്റാനെത്തുന്ന പല്ലാട്ട് ബ്രഹ്മദത്തന് സ്വീകരണം.തുടർന്ന് ശ്രീബലി,11ന് ആനയൂട്ട്.വൈകിട്ട് 5ന്കാഴ്ചശ്രീബലിൻകുടമാറ്റം, തിരുമറിയൂർ രാജേഷ്മാരാരും സംഘവും അവതരിപ്പിക്കുന്ന സ്‌പെഷ്യൽ പഞ്ചാരിമേളം.രാത്രി 10ന് ഗാനമേള,1.30ന് നാടകം.പുലർച്ചെ 3ന് ആറാട്ടുവരവ്.മാർച്ച് 8ന് ഏഴാംപൂജയും നടക്കും.