ആലപ്പുഴ : എസ്.എൻ.ഡി.പി യോഗം 25-ാം നമ്പർ പള്ളാത്തുരുത്തി ശാഖയിലെ യൂത്ത്മൂവ്മെന്റിന്റെയും വനിതാ സംഘത്തിന്റെയും വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നാളെ വൈകിട്ട് 3ന് ഇ.ഡി.എൽ.പി.എസ് കനകജൂബിലി മന്ദിരഹാളിൽ നടക്കും. യൂത്ത്മൂവ്മെന്റ് യൂണിയൻ ചെയർമാൻ പി.ടി.സജീവ് യോഗം ഉദ്ഘാടനം ചെയ്യും. ശാഖായോഗം പ്രസിഡന്റ് പി.സി.അജിതൻ അദ്ധ്യക്ഷതവഹിക്കും. യൂത്ത് മൂവ്മെന്റ് സെക്രട്ടറി സഞ്ജു സത്യൻ റിപ്പോർട്ടും വനിതാ സംഘം സെക്രട്ടറി ഷേർളി കണക്കും അവതരിപ്പിച്ചു. കെ.വി.ബൈജു, കെ.എസ്.ബൈജു, കെ.ജി.മോഹനൻ, അഖിലേഷ് എന്നിവർ സംസാരിക്കും. ശാഖ സെക്രട്ടറി എൻ.ശശിധരൻ സ്വാഗതവും വനിതാസംഘം പ്രസിഡന്റ് ഐഷമ്മ നന്ദിയും പറയും.