അമ്പലപ്പുഴ. രണ്ടാനച്ഛൻ മർദിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നില മെച്ചപ്പെട്ടു.ഒരാഴ്ച മുൻപ് കാക്കാഴം പുതുവൽ സ്വദ്ദേശിയായ വൈശാഖാണ് മൂന്നു വയസുകാരനെ ക്രൂരമായി മർദിച്ചത്.കുട്ടി ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രി ഐ.സി.യുവിലാണ്.കുട്ടിയുടെ ആരോഗ്യനില കഴിഞ്ഞ ദിവസം ചേർന്ന മെഡിക്കൽ ബോർഡും വിലയിരുത്തിയിരുന്നു.