പൂച്ചാക്കൽ : അരൂക്കുറ്റി ശ്രീ മാത്താനം ഭഗവതി ക്ഷേത്രത്തിലെ ഉത്സവം മാർച്ച് 6 മുതൽ 14 വരെ നടക്കും. മാർച്ച് 6 വൈകിട്ട് 6.32 നും 7.03 നും മദ്ധ്യേ ക്ഷേത്രാചാര്യൻ മത്താനം അശോകൻ തന്ത്രിയുടെ കാർമികത്വത്തിൽ തൃക്കൊടിയേറ്റ്. 7.30 ന് ഹൃദയജപലഹരി. 7 രാവിലെ 9 ന് ദേവി മാഹാത്മ്യപാരായണം, വൈകിട്ട് 5ന് പറ കൊട്ടിപ്പാട്ട്, 6.30ന് തിരുവാതിര 7.45 ന് നൃത്തനൃത്യങ്ങൾ.8 ന് രാവിലെ 9 ന് നാരായണീയ പാരായണം .വൈകിട്ട് 5ന് പറ കൊട്ടിപ്പാട്ട്, 6.30ന് ഭക്തിഗാനസുധ രാത്രി 10 ന് നാടകം. 9ന് രാവിലെ 9 ന് നാരായണീയ പാരായണം, വൈകിട്ട് 7ന് നാടകം, തുടർന്ന് നൃത്തനൃത്യങ്ങൾ. 10ന് രാവിലെ 9 ന് നാരായണീയ പാരായണം, തുടർന്ന് സർപ്പം തുള്ളൽ. വൈകിട്ട് 6.30ന് ചിന്ദ്പാട്ട്, രാത്രി 9 ന് കഥാപ്രസംഗം. 11ന് രാവിലെ 9 ന് നാരായണീയ പാരായണം, രാത്രി 9 ന് നാടകം. 12ന് രാവിലെ 9 ന് നാരായണീയ പാരായണം. വൈകിട്ട് 6.30ന് തിരുവാതിര, രാത്രി 8 ന് ദേവസംഗീത ലഹരി. 13ന് പള്ളിവേട്ട മഹോത്സവം.രാവിലെ 8.30 ന് ശ്രീബലി, തുടർന്ന് തത്വ കലശപൂജ,അഭിഷേകം, വൈകിട്ട് 3ന് കാഴ്ചശ്രീബലി, തുടർന്ന് കുടമാറ്റം. 5.30ന് പാണ്ടിമേളം, രാത്രി 10.30 ന് നാദസ്വരക്കച്ചേരി, 12 ന് പള്ളിവേട്ട പുറപ്പാട്, 1 ന് തിരിച്ചെഴുന്നള്ളിപ്പ്, തിരിപിടിത്തം. 14 ന് ആറാട്ട് മഹോത്സവം.പി.വി.സത്യശീലൻ, പി.കെ.ചന്ദ്രബോസ്' കെ.എസ്.സുജിത്ത്, എ.പി.പ്രതീഷ് കുമാർ, കെ.എം.അനിരുദ്ധൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.