ആലപ്പുഴ : അപ്പർകുട്ടനാട്ടിൽ ഉപ്പ് വെള്ളം കയറി നെൽകൃഷി നശിക്കുന്ന സാഹചര്യത്തിൽ പമ്പ - കക്കി ഡാമുകളിൽ നിന്ന് ശുദ്ധജലം എത്തിച്ച് നെൽകർഷകരെ സഹായിക്കാൻ നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട് ഡി.സി.സി പ്രസിഡൻറ് എം.ലിജു മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് നിവേദനം നൽകി.