മാവേലിക്കര: ഓർത്തഡോക്സ്‌ കൺവെൻഷനോടനുബന്ധിച്ചു നടന്ന ഭദ്രാസന മർത്തമറിയം വനിതാ സംഗമം സമാജം വൈസ് പ്രസിഡന്റ് ഫാ.മാത്യു വർഗീസ് പുളിമൂട്ടിൽ ഉദ്‌ഘാടനം ചെയ്തു. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.കോശി മാത്യു അദ്ധ്യക്ഷനായി. കണ്ടനാട് ഭദ്രാസനം പ്രീമാരിറ്റൽ കൗൺസലർ ജിജി ജോൺസൻ ധ്യാനം നടത്തി. ഫാ.വി.എം.മത്തായി വിളനിലം, ഫാ.പ്രസാദ് മാത്യു, ഫാ.ജോൺസ് ഈപ്പൻ, ഫാ.ജേക്കബ് ജോൺ കല്ലട, ഫാ.ജോസഫ് ശാമുവേൽ ഏവൂർ, ഫാ.ടി.എസ്.നൈനാൻ, ഫാ.ടി.ടി.തോമസ് ആല, ഫാ.ഈശോ ഫിലിപ്പോസ്, ഫാ.കെ.കെ.തോമസ്, മേരി വർഗീസ് കൊമ്പശേരിൽ, സജി ജേക്കബ് കാർത്തികപ്പള്ളി, ഡോ.മറിയാമ്മ ജേക്കബ്, അനില മാത്യു, ബേബിക്കുട്ടി ബേബി, സജു കല്ലറയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.