ആലപ്പുഴ: കേരള കോൺഗ്രസ് (ജേക്കബ്) ജോണി നെല്ലൂർ വിഭാഗം സംസ്ഥാന ട്രഷററായി ബേബി പാറക്കാടനെ തിരഞ്ഞെടുത്തു. നിലവിൽ ഹൈപവർ കമ്മറ്റി അംഗമായിരുന്നു. കോട്ടയം പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന സംസ്ഥാന കമ്മറ്റിയോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ് . ജോണി നെല്ലൂർ അദ്ധ്യക്ഷത വഹിച്ചു. ജോർജ് ജോസഫ്, അഡ്വ. അലക്സ്, ബി. മോഹനൻപിള്ള എന്നിവർ സംസാരിച്ചു.