മാവേലിക്കര : എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയനിലെ 9 മേഖലകളിലെ ശാഖ പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, മൈക്രോഫിനാൻസ് യൂണിറ്റ് കൺവീനർമാർ, ജോയിന്റ് കൺവീനർമാർ എന്നിവരുടെ സംയുക്ത മേഖലായോഗങ്ങൾ ആരംഭിച്ചു.
ചെട്ടികുളങ്ങര മേഖലാസമ്മേളനം 326ാം നമ്പർ ആഞ്ഞിലിപ്ര ശാഖാഹാളിൽ അഡ്മിനിസ്‌ട്രേറ്റർ അഡ്വ.സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്തു. ഗോപൻ ആഞ്ഞിലിപ്ര അദ്ധ്യക്ഷത വഹിച്ചു.ബി.സത്യബാൽ ,രാജൻ ഡ്രീംസ് ജയകുമാർ പാറപ്പുറത്ത്, വിനു ധർമ്മരാജ്, അജി ചേരാത്തേരിൽ, വന്ദന സുരേഷ്, ഗോപാലകൃഷ്ണൻ, എന്നിവർ സംസാരിച്ചു.ഇന്ന് വൈകിട്ട് 3ന് താമരക്കുളം മേഖല 270ാം നമ്പർ പേരൂർകാരാഴ്മ ശാഖ ഹാളിലും 4ന് ചുനക്കര മേഖല 322ാം നമ്പർ ചുനക്കര ശാഖാഹാളിലും
നടക്കും.