മാരാരിക്കുളം: മണ്ണഞ്ചേരി പഞ്ചായത്ത് ഏഴാം വാർഡിൽ ജില്ലാ പഞ്ചായത്ത് ഫണ്ടും കേന്ദ്രാവിഷ്‌കൃത ഫണ്ടും വിനിയോഗിച്ച് നിർമ്മിച്ച 34 ാം നമ്പർ അങ്കനവാടി കെട്ടിടം നാളെ രാവിലെ 9.30ന് മന്ത്റി ടി.എം.തോമസ് ഐസക് ഉദ്ഘാടനം ചെയ്യും.പഞ്ചായത്ത് പ്രസിഡന്റ് എം.എസ് സന്തോഷ് അദ്ധ്യക്ഷനാകും.പുത്തൻപുരയിൽ സുധാകരനും ഭാര്യ ഇന്ദിരയും സൗജന്യമായി നൽകിയ മൂന്ന് സെന്റിൽ 14, 50,000 രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമിച്ചത്.
സ്ഥലം നൽകിയ ദമ്പതികളെ ജില്ലാ പഞ്ചായത്തംഗം പി.എ.ജുമൈലത്ത് ആദരിക്കും. അങ്കനവാടിയിലേക്കുള്ള എ.ഡി.എസ് ഉപഹാരം വൈസ് പ്രസിഡന്റ് മഞ്ജു രതികുമാറും രക്ഷിതാക്കളുടെ ഉപഹാരം പഞ്ചായത്ത് ക്ഷേമകാര്യ സമിതി അദ്ധ്യക്ഷ ലേഖയും ഏറ്റുവാങ്ങും. സൂപ്പർവൈസർ ലക്ഷ്മി റിപ്പോർട്ട് അവതരിപ്പിക്കും.