കുട്ടനാട് : എസ്.എൻ.ഡി.പി യോഗം രണ്ടാം നമ്പർ ചെറുകര ജ്ഞാനേശ്വരം ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ശിവരാത്രി ആഘോഷിച്ചു. ലക്ഷ ദീപ ചടങ്ങിന്‌ ക്ഷേത്രം തന്ത്രി ദിലീപൻ നാരായണൻ നമ്പൂതിരി ഭദ്രദീപം തെളിച്ചു.ക്ഷേത്രം മേൽ ശാന്തി വിജീഷ് മുഖ്യ കാർമ്മികത്വം വഹിച്ചു. കുട്ടനാട് യൂണിയൻ വനിതാസംഘം ചെയർപേഴ്സൺ ലേഖ ജയപ്രകാശ്, കെ.പി.എം.എസ് പഞ്ചമി സംസ്ഥാന ചെയർപേഴ്സൺ കെ.കെ.വിനോമ, കുട്ടനാട് എൻ എസ് എസ് വനിതാ യൂണിയൻ പ്രസിഡന്റ് പ്രസന്നമോഹൻ, ധീവരസഭ കുട്ടനാട് താലൂക്ക് മഹിളാസഭ സെക്രട്ടറി സിന്ധു രാധാകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ മുഖ്യ പങ്കാളികളായി രാത്രി 12ന് നടന്ന മഹാശിവരാത്രി പൂജയോടെ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചു. പ്രസിഡന്റ് വി.ശിവദാസ്, വൈസ് പ്രസിഡന്റ് ബെൻജിത്ത് കെ.നടേശൻ, ആക്ടിംഗ് സെക്രട്ടറി സാബു കെ.ഡി തുടങ്ങിയവർ നേതൃത്വം നൽകി