അരൂർ: കെ.എസ്.ആർ.ടി.സി.ബസിടിച്ചു കാൽനടയാത്രികന് പരിക്കേറ്റു. എരമല്ലൂർ അശ്വതിയിൽ ഗോപാലൻ നമ്പ്യാരിനാണ് (65) പരിക്കേറ്റത്. ഇയാളെ കൊച്ചിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ പാതയിൽ എരമല്ലൂർ ജംഗ്ഷന് വടക്കുവശമുള്ള യു ടേണിൽ വച്ച് വ്യാഴാഴ്ച രാത്രി പത്തിനായിരുന്നു അപകടം.